Connect with us

Ongoing News

ഇസ്‌റാഈല്‍ നരനായാട്ട്; തലസ്ഥാനത്ത് എസ് വൈ എസ് പ്രതിഷേധ ധര്‍ണ

Published

|

Last Updated

ഗാസയിലെ ഇസ്‌റാഈല്‍ നരനായാട്ടിനെതിരെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് വൈ എസ് സംഘടിപ്പിച്ച ധര്‍ണ

തിരുവനന്തപുരം: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ടില്‍ പ്രതിഷേധിച്ചും നിലനില്‍പ്പിനായി പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് വൈ എസ് ധര്‍ണ നടത്തി. 1947 ല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശാനുസരണം ഫലസ്തീനില്‍ കുടിയേറിയ ജൂതര്‍, സ്വദേശികളായ ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും എല്ലാ അന്താരാഷ്ട്രാ മര്യാദകളും ലംഘിച്ച് ലോക രാഷ്ട്രങ്ങളുടെ അഭ്യര്‍ഥനകള്‍ മുഖവിലക്കെടുക്കാതെ നിരായുധരായ ജനങ്ങളെ കൊന്നൊടുക്കുന്നത് നിര്‍ത്തിവെക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി നേമം സിദ്ദീഖ് സഖാഫി ധര്‍ണ ഉദ്ഘാടനം ചെയ്തു. സെയ്ദ് മുഹ്‌സിന്‍ കോയ തങ്ങള്‍, വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, സിയാദ് കളിയിക്കാവിള, മിഖ്ദാദ് ഹാജു ബീമാപള്ളി, നജീബ് സഖാഫി, എ എ സലാം മുസ്‌ലിയാര്‍, ജാബിര്‍ ഫാളിലി, സെയ്ദ് സീതികോയ തങ്ങള്‍, ജെ ശഫീഖ്, അബ്ദുല്‍ കരീം നേമം, അബ്ദുര്‍റഹീം അല്‍ഹസ അഭിവാദ്യമര്‍പ്പിച്ചു.