മന്ത്രിസഭാ പുന:സംഘടന: കെ മുരളീധരനും ഡല്‍ഹിയിലേക്ക്

Posted on: July 22, 2014 3:28 pm | Last updated: July 22, 2014 at 11:43 pm

K-Muraleedharan_mainതിരുവനന്തപുരം: കെ പി സി സി മുന്‍ അധ്യക്ഷന്‍ കെ മുരളീധരന്‍ ഡല്‍ഹിയിലേക്ക്. മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണെന്നാണ് സൂചന. എന്നാല്‍ തന്റെ ഡല്‍ഹി യാത്രയും പുന:സംഘടനയും തമ്മില്‍ ബന്ധമില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
നാളെ ഡല്‍ഹിക്ക് പോകുന്ന മുരളി വെള്ളിയാഴ്ച സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. മന്ത്രിസഭാ പുന:സംഘടനയില്‍ ഐ ഗ്രൂപ്പിനുള്ള അതൃപ്തി മുരളീധരന്‍ ഹൈക്കമാന്റിനെ അറിയിച്ചേക്കും.

അതേ സമയം താന്‍ സ്പീക്കറാകുമെന്നുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. പാര്‍ട്ടിയില്‍ അത്തരത്തിലൊരു ചര്‍ച്ചയും നടന്നിട്ടില്ല. മന്ത്രിസഭാപുന:സംഘടന കെപിസിസി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കെ സി ജോസഫ് പറഞ്ഞു.