വാട്‌സ്അപ്പും ഫേസ്ബുക്കും തുണയായി; ശിഹാബിനെ തേടി രക്ഷിതാക്കളെത്തി

Posted on: July 22, 2014 11:06 am | Last updated: July 22, 2014 at 11:06 am

WhatsAPp_Facebook_AFP_360x270_5കൂറ്റനാട്: വാട്‌സ് അപ്പും ഫെയ്‌സ് ബുക്കും തുണയായി. ശിഹാബിനെ (34) തേടി രക്ഷിതാക്കളെത്തി.
ഇന്നലെ രാവിലെ എട്ട് മണിമുതലാണ് ആനക്കര ഹൈസ്‌കൂളിന് സമീപമുളള വെയിറ്റിങ്ങ് ഷെഡ്ഡില്‍ മാനസികരോഗിയായ യുവാവിനെ നാട്ടുകാര്‍ കണ്ടെത്തിയത്.
ഇയാളില്‍ നിന്നാണ് പേരും തിരൂരിലെ വെട്ടം, അരിക്കാന്‍ച്ചിറ തുടങ്ങിയ സ്ഥലങ്ങള്‍ പറഞ്ഞത് തുടര്‍ന്ന് വാട്‌സ് അപ്പ് വഴി ഷിഹാബിന്റെ ഫോട്ടോ വിവിധ പ്രദേശങ്ങളിലേക്ക് മൊബൈലുകളിലേക്ക് അയച്ചത്.
കെ ടി സുബ്രഹ്മണ്യന്‍, ഹസ്സന്‍, അജിത് അടക്കമുളള നാട്ടുകാര്‍ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചത്.
പലര്‍ക്കും ലഭിച്ചതോടെയാണ് തിരൂര്‍ സ്വദേശിയാണന്നും ഇയാളുടെ സഹോദരിയെ ആനക്കര നയ്യൂരിലേക്ക് വിവാഹം ചെയ്തിട്ടുണ്ടന്നു അറിഞ്ഞത്.
അങ്ങിനെയാണ് ഷിഹാബിന്റെ നയ്യൂരിലുളള ബന്ധുക്കള്‍ എത്തി ഷിഹാബിനെ ഏറ്റു വാങ്ങിയത്.
ഷിഹാബിന്റെ പിതാവിന്റെ മരണത്തോടെയാണ് മാനസികരോഗം കണ്ടുതുടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിരൂരിലെ വീട്ടില്‍ ആളില്ലാത്തതിനാല്‍ നയ്യൂരിലാണ് ഷിഹാബ് താമസിക്കുന്നത്.
തിങ്കളാഴ്ച്ച രാവിലെയാണ് നയ്യൂരിലെ വീട്ടില്‍ നിന്ന് ഷിഹാബിനെ കാണാതായത്.
ആനക്കര ഹൈസ്‌കൂളിന് സമീപം കണ്ടെത്തിയ ഈ യുവാവിന് നാട്ടുകാര്‍ കടയില്‍ നിന്ന് ഭക്ഷണം വാങ്ങി നല്‍കിയശേഷം കടയിലിരുത്തിയാണ് അന്വേഷണം ആരംഭിച്ചത്.