മലപ്പുറത്ത് ബസ് മറിഞ്ഞ് മൂന്നു മരണം

Posted on: July 17, 2014 10:18 am | Last updated: July 18, 2014 at 12:45 am

accident

മലപ്പുറം: വള്ളിക്കുന്ന് ജി എം യു പി സ്‌കൂളിന് സമീപം മിനി ബസ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ രണ്ടുപേരും അപകടം കണ്ടുനിന്ന ഒരാള്‍ ഹൃയാഘാതം മൂലവുമാണ് മരിച്ചത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യാനന്ദനാണ് ഹൃദയാഘാതം മൂലം മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുപതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചാലിയത്ത് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. അപകട കാരണം വ്യക്തമല്ല.