പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കെ.എം മാണി

Posted on: July 16, 2014 8:17 pm | Last updated: July 17, 2014 at 12:36 am

km maniതിരുവനന്തപുരം:പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്നതിന് ധനവകുപ്പിന് എതിര്‍പ്പില്ലെന്ന് ധനമന്ത്രി കെ എം മാണി. സാമ്പത്തിക ബാധ്യതതയുടെ പേരില്‍ വികസനത്തെ എതിര്‍ക്കില്ലെന്നും കെ എം #മാണി പറഞ്ഞു.

പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്നതിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുന്നതിനാല്‍ ധനവകുപ്പ് തീരുമാനത്തെ എതിര്‍ക്കുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കെഎം മാണി നിലപാട് വ്യക്തമാക്കിയത്.