Connect with us

Palakkad

പഴങ്ങള്‍ക്ക് വില കുതിക്കുന്നു

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ പഴങ്ങളുടെ വില കുതിുന്നു. നോമ്പ് തുറക്കുന്ന സമയത്ത് ആദ്യം കഴിയ്ക്കുന്ന കാരയ്ക്ക കിലോക്ക് 80 മുതല്‍ 90 രൂപ വരെയാണ് വില. ഈന്തപ്പഴം ഏറ്റവും താഴ്ന്ന നിലവാരമുള്ളതിന് കിലോക്ക് 60 രൂപ വിലയുണ്ട്. ഈന്തപ്പഴത്തിന്റെ ഗ്രേഡ് കൂടുന്നതിനുസരിച്ച് വിലയും കുടും. ആയിരം രൂപവരെ വിലയുള്ള ഈന്തപ്പഴം വിപണിയിലുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. സൗദിയില്‍ നിന്നുള്ള ഈന്തപ്പഴവും കാരയ്ക്കയുമൊക്കെയാണ് ജില്ലയില്‍ ലഭിക്കുന്നത്.
പാക്കിസ്ഥാനില്‍നിന്നാണ് ഉണക്ക കാരയ്ക്ക പ്രധാനമായും വരുന്നത്. ഒമാന്‍, ഇറാഖ് എന്നിവിടങ്ങളില്‍നിന്നും എത്തുന്നുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള പച്ച നിറമുള്ള കാരയ്ക്കയും മാര്‍ക്കറ്റിലെത്തുന്നുണ്ട്. എല്ലാ പഴങ്ങളുടെ വിലയിലും വന്‍ കുതിപ്പാണുണ്ടായിരിക്കുന്നത്. ആപ്പിള്‍ വില 150 മുതല്‍ 160 വരെയാണ്. അമേരിക്കന്‍ ആപ്പിളിനും ഓസ്‌ട്രേലിയന്‍ ആപ്പിളിനും 160 രൂപയാണ്. 200 രൂപയുടെ നല്ല ചുവന്ന നിറത്തിലുള്ള ആപ്പിളുമുണ്ട്.
കഴിഞ്ഞവര്‍ഷം ആപ്പിള്‍ വില പരമാവധി 120 വരെയേ എത്തിയിരുന്നുള്ളൂ. സാധാരണ ഓറഞ്ചിന് 70 ഉം ജ്യൂസ് ഓറഞ്ചിന് 50 മാണ് വില. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ ഓറഞ്ചുവില പരമാവധി 50 രൂപയായിരുന്നു. മാങ്ങയ്ക്ക് തരമനുസരിച്ച് 30മുതല്‍ 80 വരെ വിലയുണ്ട്. മാങ്ങയുടെ സീസണ്‍ കഴിഞ്ഞ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ കൊണ്ടുവന്ന മാങ്ങകളാണ് വിപണിയിലുള്ളത്. മംഗളൂരു മുന്തിരിക്ക് 30 രൂപയാണ്. പച്ചമുന്തിരിക്ക് 60 മുതല്‍ 80 വരെയും കറുത്തതിന് 60 രൂപയും വിലയുണ്ട്.
വേനല്‍ക്കാലത്ത് കിലോയ്ക്ക് 15 രൂപയായിരുന്ന തണ്ണിമത്തന് ഇപ്പോള്‍ 20 രൂപയാണ് വില. ചെറുപഴത്തിന്റെ വിലയില്‍ മാത്രമാണ് നേരിയ ആശ്വാസം. കിലോയ്ക്ക് 20 രൂപ. നേന്ത്രപ്പഴത്തിന് വില 37 രൂപയെത്തി. മാതളത്തിന് 80 മുതല്‍120 വരെയും മുസംബി 160, ഫാഷന്‍ ഫ്രൂട്ട്് 80, പേരയ്ക്ക 30, പപ്പായ 23 , ഫ്യുജിക്ക് 160 പൈനാപ്പിള്‍ 40 എന്നിങ്ങനെയാണ് വിപണിയിലെ വില.

Latest