കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി

Posted on: July 14, 2014 8:15 pm | Last updated: July 15, 2014 at 6:00 am

B443ETകോഴിക്കോട്: കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പെരുവണ്ണാമൂഴി ഡാമിലെ ജല നിരപ്പ് 41.57 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് നാലു ഷട്ടറും തുറന്നു വിട്ടു. കക്കയം ഡാമില്‍ 2469.7 അടിയായി ജലനിരപ്പ് ഉയര്‍ന്ു. 2487 അടിയാണ് ഡാമിന്റെ സംഭരണ ശേഷി.