ചരക്ക് ലോറികള്‍ ജൂലൈ 15 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്

Posted on: July 11, 2014 3:33 pm | Last updated: July 11, 2014 at 3:33 pm

lorryകോഴിക്കോട്: ഇ- ഡിക്ലറേഷന്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ചരക്ക് ലോറികള്‍ ഈ മാസം 15 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്. ഇ ഡിക്ലറേഷന് വേണ്ടത്ര സമയം അനുവദിച്ചില്ലെന്നും ചരക്ക് അയക്കുന്ന സ്ഥാപനം തന്നെ ഡിക്ലറേഷന്‍ നല്‍കണമെന്നുമുള്ള നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് കേരളാ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇ-ഡിക്ലറേഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ലോറികളാണ് ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ലോറി ഉടമകളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. നിയമം നടപ്പിലാക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും അതിന് വേണ്ടത്ര സമയം അനുവദിക്കണമെന്നാണ് ആവശ്യമെന്നും സംഘടനാ ഭാരാവാഹികള്‍ വ്യക്തമാക്കി.