ടെക്‌സാസില്‍ കുട്ടികളെയടക്കം ആറ് പേരെ അക്രമി വെടിവെച്ചുകൊന്നു

Posted on: July 11, 2014 1:01 am | Last updated: July 11, 2014 at 1:01 am

_76165677_apവാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ തോക്കുധാരി സ്വന്തം കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരെ കൊലപ്പെടുത്തി പോലീസില്‍ കീഴടങ്ങി. അക്രമിയുടെ ഒരു മകള്‍ ഗുരുതരാവസ്ഥയിലാണ്. അവള്‍ക്ക് പോലീസിന് വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
20 മിനുട്ട് നീണ്ട ശ്രമത്തിന് ഒടുവിലാണ് തോക്കുധാരിയുടെ കാര്‍ പോലീസിന് വളഞ്ഞ് കീഴ്‌പ്പെടുത്താന്‍ സാധിച്ചത്. രണ്ട് മണിക്കൂറോളം ഫോണ്‍ സംഭാഷത്തിന് ശേഷമാണ് അക്രമി പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ടെക്‌സാസിലെ സ്പ്രിംഗ് പ്രദേശത്തുള്ള വീട്ടിലാണ് സംഭവം.
കുടുംബ പ്രശ്‌നമാണ് ആക്രമണങ്ങള്‍ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് വാഹനമുപയോഗിച്ച് അക്രമിയുടെ കാര്‍ തടഞ്ഞാണ് കീഴ്‌പ്പെടുത്തിയത്. വെടിവെപ്പ് നടന്ന സ്ഥലങ്ങളില്‍ വ്യാപക റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. മരിച്ചവരില്‍ രണ്ട് പേര്‍ മുതിര്‍ന്നവരും നാല് പേര്‍ കുട്ടികളുമാണ്. മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.