ഉത്തരവാദിത്വം ഏറ്റെടുത്ത് സ്‌കൊളാരി; മാപ്പു പറഞ്ഞ് ലൂയിസ്

Posted on: July 9, 2014 11:45 am | Last updated: July 9, 2014 at 12:45 pm

bbbbbbbബെലോ ഹോറിസോണ്ടെ:ലോകകപ്പ് സെമിയില്‍ ജര്‍മനിയോടേറ്റ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്ന് ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരി. എന്റേതായിരുന്നു എല്ലാ തീരുമാനങ്ങളും.ടീം ലൈനപ്പ് തീരുമാനിച്ചത് ഞാനായിരുന്നു.ആദ്യ ഗോള്‍ ടീമിന്റെ താളം തെറ്റിച്ചു.ഒന്നിനു പിറകെ ഒന്നായി ഗോളുകള്‍ പിറന്നതോടെ തിരിച്ചു വരാന്‍ അവസരം കിട്ടിയില്ലെന്നും സ്‌കൊളാരി പറഞ്ഞു.

സെമിയില്‍ ടീമിനെ നയിച്ച ഡേവിഡ് ലൂയിസ് രാജ്യത്തോട് മാപ്പ് പറഞ്ഞു.ദു:ഖകരമായ ദിവസമാണിന്ന്.പക്ഷേ ഈ ദിനത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.എല്ലാവരുടേയും ചിരി കാണാനാണ് ആഗ്രഹിച്ചതെന്നും ലൂയിസ് പറഞ്ഞു.