റെയില്‍വേ ബജറ്റിലെ അവഗണനക്കെതിരെ നിയമസഭ പ്രമേയം പാസാക്കി

Posted on: July 9, 2014 4:10 pm | Last updated: July 9, 2014 at 4:24 pm

niyamasabha_3_3

തിരുവനന്തപുരം:റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ നിയമസഭ പ്രമേയം പാസാക്കി.ധനകാര്യ ബില്‍ അവതരണത്തിന് ശേഷം നടന്ന പ്രത്യേക ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രമേയം പാസാക്കിയത്.എംപിമാരും സര്‍ക്കാരും പാര്‍ട്ടികളും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ ദീര്‍ഘകാല പദ്ധതികളൊന്നും ബജറ്റില്‍ പരിഗണിച്ചില്ലെന്നും ക്രൂരമായ അവഗണനയാണ് കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു.