ഇന്റലിജന്‍സ് വിഭാഗത്തിന് വിവരങ്ങള്‍ കൈമാറാന്‍ എസ് എം എസ് സംവിധാനം

Posted on: July 9, 2014 12:54 am | Last updated: July 8, 2014 at 11:54 pm

തിരുവനനന്തപുരം: പൊതുജനങ്ങള്‍ക്ക് രഹസ്യമായി വിവരങ്ങള്‍ കൈമാറുന്നതിനായി സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം ഇന്റ് അലര്‍ട്ട് എന്ന പേരില്‍ ഒരു എസ് എം എസ് സെന്റര്‍ ആരംഭിച്ചു. ഇന്റ് അലര്‍ട്ട് നമ്പറായ 9497999900 ലേക്കാണ് സന്ദേശങ്ങള്‍ അയക്കേണ്ടത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന തീവ്രവാദം, മാവോയിസം എന്നിവക്ക് പുറമെ നാടിന്റെ സൈ്വരജീവിതത്തിന് ഭീഷണിയാവുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇന്റ് അലര്‍ട്ട് വഴി കൈമാറാം. എസ് എം എസ് അയക്കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് എസ് എം എസ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഇന്റലിജന്‍സ് എ ഡി ജി പി അറിയിച്ചു.