Connect with us

Gulf

ഇത്തിഹാദ് എയര്‍ലൈന്‍സ് മൊബൈല്‍ ബോര്‍ഡിംഗ്പാസ് നടപ്പാക്കുന്നു

Published

|

Last Updated

അബുദാബി: ഇത്തിഹാദ് എയര്‍ലൈന്‍സ് സര്‍വീസുകളില്‍ മൊബൈല്‍ ബോര്‍ഡിംഗ് പാസ് നടപ്പാക്കുന്നു. മൊബൈല്‍ സ്മാര്‍ട് ഫോണിലൂടെ ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിംഗ് പാസ് എടുത്ത ശേഷം ബാഗേജ് എയര്‍ലൈന്‍സിന്റെ ഡ്രോപ്പ് ഇന്‍ കൗണ്ടറില്‍ കൊടുത്താല്‍ മതി. ഈ പുതിയ ചെക്ക് ഇന്‍ സംവിധാനവും, ബോര്‍ഡിംഗ് പാസ് ലബ്ധിയും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും, സമയലാഭവും ഉള്ളതാക്കും. ഫ്‌ളൈറ്റ് ബുക്കു ചെയ്യുമ്പോള്‍ തങ്ങളുടെ മൊബൈല്‍ സ്മാര്‍ട് ഫോണ്‍ നമ്പര്‍ പാസഞ്ചര്‍ റിസര്‍വേഷനില്‍ മുന്‍കൂട്ടി നല്‍കിയിരിക്കണം.
ഇപ്പോള്‍ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ദോഹ, കൊളംബോ, ദമാം, ഡസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, സാവോ പോളോ, ഇസ്തംബൂള്‍, മിന്‍സ്‌ക്, മണിക്, ടോക്കിയോ എന്നീ വിമാനത്താവളങ്ങളിലേക്കാണ് ഇ- മൊബൈല്‍ ബോര്‍ഡിംഗ് പാസ് സമ്പ്രദായം തുടങ്ങിയിരിക്കുന്നത്.
ജര്‍മനിയിലേക്ക് ഇത്തിഹാദ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ഇത് സാധ്യമാണ്. രണ്ട് മാസത്തിനകം ഇ-മൊബൈല്‍ ബോര്‍ഡിംഗ് പാസ് ഇത്തിയാദ് എയര്‍ലൈന്‍സിന്റെ എല്ലാ സര്‍വീസിലും പ്രാവര്‍ത്തികമാക്കും.

 

Latest