പ്രസിഡന്റിന്റെ ആരോഗ്യം: വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ശൈഖ് മുഹമ്മദ്

Posted on: July 8, 2014 8:50 pm | Last updated: July 8, 2014 at 8:50 pm

അബുദാബി: യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അബുദാബി കിരീടാവകാശിയും സായുധ സേന ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി.
ആരോഗ്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മീഡയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമായ കിംവദന്തികളാണ്.
ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം വാര്‍ത്തകളെക്കുറിച്ച് ജാഗ്രത പാലിക്കണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്കായി വേണം ഉപയോഗിക്കാനെന്നും ജനറല്‍ ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.
സുഹൈല്‍ ഷാഹിന്‍ അല്‍ മരാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജനറല്‍ ശൈഖ് മുഹമ്മദ്.
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഒപ്പമുണ്ടായിരുന്നു.