മഅ്ദനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

Posted on: July 6, 2014 12:11 pm | Last updated: July 7, 2014 at 7:49 am

madani 3ന്യൂഡല്‍ഹി:പിഡിപി നേതാവ് അബ്ദുനാസര്‍ മഅ്ദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കര്‍ണാടക സര്‍ക്കാറിന്റെ സത്യവാങമൂലം.മഅ്ദനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കര്‍ണാടകയുടെ സത്യവാങ്മൂലം.ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ജാമ്യം ലഭിക്കാന്‍ മഅ്ദനി നുണ പറയുകയാണ്.മഅ്ദനിക്കാവശ്യമായ ചികിത്സ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.ചികിത്സക്കായി ഇതുവരെ നാല് ലക്ഷം രൂപ ചിലവാക്കിയെന്നും സത്യവാങ്മൂലത്തിലുണ്ട്.