കാന്തപുരത്തിന്റെ റംസാന്‍ പ്രഭാഷണം വ്യാഴാഴ്ച

Posted on: July 5, 2014 8:26 pm | Last updated: July 5, 2014 at 8:37 pm

kanthapuamദുബൈ: പതിനെട്ടാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി ജൂലൈ 10 വ്യാഴാഴ്ച അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ റംസാന്‍ പ്രഭാഷണം നടത്തും. രാത്രി 10.30ന് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. ‘വിശുദ്ധ ഖുര്‍ആന്റെ പ്രകാശം’ എന്ന വിഷയത്തിലാണ് പ്രഭാഷണം. എന്ന വിഷയത്തിലാണ് പ്രഭാഷണം. ദുബൈ മര്‍കസിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന വേദിയില്‍ ഇത് നാലാം തവണയാണ് കാന്തപുരം പ്രഭാഷണം നടത്തുന്നത്.

പരിപാടിയില്‍ ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍ക്ക് പുറമെ പ്രമുഖ മത പണ്ഡിതരും സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങളും പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രഭാഷണ വേദിയിലേക്ക് വാഹന സൗകര്യവും പ്രഭാഷണ വേദിക്ക് പുറത്ത് പ്രത്യേകം ഇരിപ്പിടങ്ങളും സി സി ടി വിയും തയാര്‍ ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 042973999.