അനാഥാലയങ്ങളിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കണം:മനുഷ്യാവകാശ കമീഷന്‍

Posted on: July 5, 2014 3:32 pm | Last updated: July 5, 2014 at 3:32 pm

mukkam orphanageതിരുവനന്തപുരം:സംസ്ഥാനത്തെ അനാഥാലായങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍.ചീഫ് സെക്രട്ടറിക്കാണ് കമീഷന്‍ നിര്‍ദേശം നല്‍കയത്.മുക്കം അനാഥാലയം വിദേശ സഹായം ലഭിച്ച വിവരം മറച്ചുവെച്ചതായും സംസ്ഥാനത്ത് 87 അനാഥാലയങ്ങള്‍ രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്നതായും കമീഷന്‍ പറയുന്നു.അനാഥാലയ വിവാദം അന്വേഷിച്ച ഡിഐജി ശ്രീജിത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമീഷന്റെ ഉത്തരവ്.