Connect with us

International

ചൈനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നോമ്പെടുക്കുന്നതിന് വിലക്ക്‌

Published

|

Last Updated

ബീജിംഗ്: സിന്‍ജിയാംഗ് പ്രവിശ്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മുസ്‌ലിംകള്‍ റമസാന്‍ നോമ്പ് അനുഷ്ഠിക്കുന്നത് ചൈനീസ് സര്‍ക്കാര്‍ നിരോധിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നോമ്പെടുക്കാനോ മറ്റ് മതാരാധനകളില്‍ പങ്കെടുക്കാനോ സാധിക്കില്ലെന്ന് ഒരു വകുപ്പ് വെബ്‌സൈറ്റ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പെ മേഖലയിലുണ്ടായ അക്രമസംഭവങ്ങള്‍ മറയാക്കിയാണ് സര്‍ക്കാറിന്റെ നീക്കം.
ഇത് പാര്‍ട്ടിയംഗങ്ങള്‍ക്കും അധ്യാപകര്‍ക്കും യുവജനതക്കും മാത്രമുള്ള വിലക്കാണെന്നാണ് ദേശീയ റേഡിയോ ബോഴൗവും ടി വി യൂനിവേഴ്‌സിറ്റിയും അവകാശപ്പെടുന്നത്. എന്നാല്‍ സിന്‍ജിയാംഗിലെ പല വകുപ്പുകളും ഇത് കര്‍ശനമാക്കിയിട്ടുണ്ട്.
അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ സിന്‍ജിയാംഗിലെ ഉയിഗൂര്‍ മുസ്‌ലിംകളാണെന്ന് അധികൃതര്‍ ആരോപിക്കുന്നുണ്ടെങ്കിലും ഉയിഗൂര്‍ നേതൃത്വം ഇത് നിഷേധിക്കുന്നുണ്ട്. ഉയിഗൂറുകളുടെ മതപരവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യം അധികൃതര്‍ അടിച്ചമര്‍ത്തുകയാണെന്ന ഉയിഗൂര്‍ നേതൃത്വത്തിന്റെ വാദത്തിന് തെളിവാകുകയാണ് നോമ്പ് നിരോധം.

Latest