Connect with us

Kozhikode

നിത്യോപയോഗ സാധനങ്ങള്‍ക്ക് തോന്നിയ വില; സിവില്‍ സപ്ലൈസ് അധികൃതര്‍ പരിശോധന നടത്തി

Published

|

Last Updated

വടകര: റമസാന്‍, ഓണം സീസണിന്റെ മുന്നോടിയായി പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുണ്ടെന്ന പരാതിയില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ പരിശോധന നടത്തി.
പലചരക്ക്, പഴം പച്ചക്കറി കടകളിലും ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്. വില്യാപ്പള്ളി ടൗണിലെ ഡേ മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വലിയ ഉള്ളിക്ക് അമിത ലാഭം ഈടാക്കി വില്‍പ്പന നടത്തുന്നതായി കണ്ടെത്തി.
വില്യാപ്പള്ളിയിലെ പലചരക്ക്, പച്ചക്കറി കടകളില്‍ വ്യത്യസ്ത വിലയാണ് ഉള്ളിക്ക് ഈടാക്കുന്നത്. കിലോ 26 രൂപ നിരക്കില്‍ ഉള്ളി വില്‍പ്പന നടത്തണമെന്ന് കടയുടമക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതിന് പുറമെ മുളക്, കുത്തരി എന്നിവക്കും അമിത വില ഈടാക്കുന്നതും സവാളക്ക് പര്‍ച്ചേഴ്‌സ് ബില്‍ ഇല്ലാത്തതും കണ്ടെത്തി. കല്ലാച്ചി ടൗണിലെ റുബിയ സൂപ്പര്‍മാര്‍ക്കറ്റില്‍ അമിത ലാഭമുണ്ടാക്കി നിത്യോപയോഗ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതും കണ്ടെത്തി.
പരിശോധനക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ എം ഇസ്മാഈല്‍ സാഹിബ്, ആര്‍ ഐമാരായ സി കെ സത്യന്‍, എന്‍ ജയന്‍, കെ പി സുരേഷ് ബാബു നേതൃത്വം നല്‍കി.

Latest