Connect with us

Kozhikode

കുട്ടി വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍

Published

|

Last Updated

താമരശ്ശേരി: ആവിലോറ എം എം എ യു പി സ്‌കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍.
ബീപ്പ് ശബ്ദങ്ങള്‍ മുഴക്കിയുള്ള വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞതിലുള്ള ആവേശത്തിലാണ് കുട്ടി വോട്ടര്‍മാര്‍. പതിവ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് പുറമെ സുരക്ഷക്കായി കുട്ടിപോലീസുകാരെയും വിന്യസിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ പുരോഗതികള്‍ അറിയിച്ചുകൊണ്ടുള്ള വാര്‍ത്താ പ്രക്ഷേപണവും നടന്നു.
സ്‌കൂളിലെ ഉറുദു അധ്യാപകനും കമ്പ്യൂട്ടര്‍ വിദഗ്ദനുമായ ഇ അബ്ദുല്‍ ജലീലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ രൂപകല്‍പ്പന ചെയ്തത്. സ്‌കൂള്‍ ലീഡറായി പി എം അക്ഷയ്, ഡെപ്യൂട്ടി ലീഡറായി പി ടി ഹന ഫാത്വിമ, സാഹിത്യ സമാജം സെക്രട്ടറിയായി പി അപര്‍ണ, സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി ഷാഹിദ് മുന്ന തിരഞ്ഞെടുക്കപ്പെട്ടു. അനുമോദന യോഗത്തില്‍ പ്രധാനാധ്യാപകന്‍ കെ പി അബ്ദുര്‍റഹിമാന്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍ ഗോപീറാം, കെ എം ആശിഖ് റഹ്മാന്‍ പ്രസംഗിച്ചു.