Connect with us

Palakkad

ഹിമാചല്‍പ്രദേശ് സംഘം ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു

Published

|

Last Updated

പാലക്കാട്: കേരളത്തിലെ ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന് ഹിമാചല്‍പ്രദേശില്‍ നിന്നുളള 30 അംഗസംഘം ജില്ലാ പഞ്ചായത്തിലെത്തി.
കിലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി ജില്ലയില്‍ നിന്നുളള ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.
മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ ഭരണസമ്പ്രദായങ്ങള്‍ പഠിക്കുന്ന ആര്‍ ജി പി എസ് പദ്ധതിയുടെ ഭാഗമായാണ് സന്ദര്‍ശനം. ജില്ലയിലെ ഭരണസംവിധാനത്തെക്കുറിച്ചും നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ നടപടിക്രമങ്ങളെക്കുറിച്ചുംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദും വിശദീകരിച്ചു.
കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഹിമാചല്‍പ്രദേശില്‍ ഇവരെ ജനങ്ങള്‍ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്.
324 ഗ്രാമപഞ്ചായത്തുകളും 244 ബ്ലോക്ക് പഞ്ചായത്തുകളും 12 ജില്ലാ പഞ്ചായത്തുകളുമുളള ഹിമാചല്‍പ്രദേശില്‍ പഞ്ചായത്ത് തലത്തില്‍ പ്രധാനമായും രണ്ട് തരത്തിലുളള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
പദ്ധതി നടപ്പിലാക്കലും നീതിന്യായ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് തലത്തില്‍ ന്യായ പഞ്ചായത്ത് എന്ന സംവിധാനം അവിടെ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. പഞ്ചായത്തില്‍ നടക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ കോടതിയില്‍ പോകാതെ പഞ്ചായത്ത് തലത്തില്‍ തന്നെ തീര്‍പ്പാക്കുന്ന പദ്ധതിയാണ് ഇത്.