Connect with us

Kozhikode

റസിഡന്‍ഷ്യല്‍ ഉറുദു കമ്മ്യൂണിക്കേറ്റീവ് പ്രോഗ്രാം മര്‍കസ് ഇഹ്‌റാമില്‍

Published

|

Last Updated

കാരന്തൂര്‍: കേരളത്തിലെ ആദ്യത്തെ ഉര്‍ദു സ്‌പോക്കണ്‍ കോഴ്‌സ് മര്‍കസ് ഇഹ്‌റാമില്‍ ആരംഭിച്ചു. ആദ്യ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പതിനഞ്ച് ദിവസത്തെ കോഴ്‌സില്‍ ഉറുദു ഭാഷയുടെ വിവിധ ഭാഗങ്ങളാണ് പഠിപ്പിക്കുന്നത്. കേരളത്തിന് പുറത്ത് പഠനം, ജോലി ആവശ്യാര്‍ഥം പോകുന്നവര്‍ക്ക് ഏറെ ഫലപ്രദമാണ് ഇഹ്‌റാമിലെ ഉറുദു സ്‌പോക്കണ്‍ കോഴ്‌സ്. രണ്ടാമത്തെ ബാച്ച് ജൂലൈ ഒന്നിന് ആരംഭിക്കും.
സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് എ ജി എം ഉനൈസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം അംജദി മുഖ്യാതിഥിയായിരുന്നു. ഇഹ്‌റാം ചീഫ് കോര്‍ഡിനേറ്റര്‍ മന്‍സൂര്‍, നദീം സഖാഫി എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447253658.