Connect with us

Gulf

ജുമൈറ ബീച്ച് ഹോട്ടല്‍ വികസനത്തിന് ശൈഖ് മുഹമ്മദിന്റെ അനുമതി

Published

|

Last Updated

dubai mufthi

ജുമൈറ ബീച്ച് ഹോട്ടലിന്റെ അഞ്ചാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിശദീകരിക്കുന്നു

ദുബൈ: ജുമൈറ ബീച്ച് ഹോട്ടലിന്റെ അഞ്ചാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അനുമതി. 2018 ആവുമ്പോഴേക്കും പദ്ധതി പൂര്‍ത്തിയാക്കും. ഹോട്ടലിനോട് അനുബന്ധിച്ച് അത്യാഢംബര റിസോര്‍ട്ടുകളുടെ നിര്‍മാണമാണ് ഇതില്‍ പ്രധാനം. കടലിലേക്ക് അഭിമുഖമായി 350 ഹോട്ടല്‍ റൂമുകള്‍ നിര്‍മിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. ജുമൈറയിലെ പുതിയ ബീച്ചിനോട് മുഖം നോക്കിയാവും ഹോട്ടല്‍ മുറികള്‍ പണിയുക. ഇതിനോട് ചേര്‍ന്ന് സ്വകാര്യ ബീച്ചും സജ്ജമാക്കും. ജല കേളികള്‍, ഹെല്‍ത്ത് കബ്ബ്, സ്പാ, എലിവേറ്റഡ് ടെന്നീസ് കോര്‍്ട്ട്്‌സ്, രാജ്യാന്തര നിലവാരമുള്ള സ്‌പോട്‌സ് കോംപ്ലക്‌സ്, ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ലഭ്യമാവുന്ന കടകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുബൈയെ രാജ്യാന്തര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമാണ് വികസന പദ്ധതി.
ദുബൈ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഗെര്‍ഗാവി, ദുബൈ ഹോള്‍ഡിംഗ് സി ഇ ഒ അഹമ്മദ് ബിന്‍ ബയാത്ത്, ദുബൈ പ്രോട്ടോകോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശൈഖ് മുഹമ്മദ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

Latest