Connect with us

Ongoing News

സ്പാനിഷ് ദുരന്തം: ലോക ചാമ്പ്യന്‍മാര്‍ പുറത്ത്

Published

|

Last Updated

spainറിയോ ഡി ജനീറോ: ടിക്കി ടാക്ക ആരാധകരായ ആയിരങ്ങളെ നിരാശരാക്കി നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന മല്‍സരത്തില്‍ ചിലിയോട് 2-1ന് തോറ്റതോടെയാണ് ചാമ്പ്യന്‍മാര്‍ക്ക് പുറത്തേക്കുള്ള വഴിതുറന്നത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ഹോളണ്ടും ചിലിയും പ്രി ക്വാര്‍ട്ടറില്‍ കടന്നു.

ടിക്കി ടാക്കയുടെ കാലം കഴിഞ്ഞെന്ന് ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുന്നതായിരുന്നു ചാമ്പ്യന്‍മാരുടെ ഇന്നലത്തെ പ്രകടനം. കാര്യമായ നീക്കങ്ങളൊന്നും നടത്താനാവാത്ത സ്‌പെയിനിനെ ആയിരുന്നു ഇന്നലെ കളത്തില്‍ കണ്ടത്. എഡ്വേര്‍ഡോ വാഗാസ്, അരാന്‍ഗ്യൂസ് എന്നിവരാണ് ചിലിക്കായി ഗോളുകള്‍ നേടിയത്.

ആദ്യ മല്‍സരത്തില്‍ ഹോളണ്ടിനോട് വന്‍പരാജയം ഏറ്റ ടീമില്‍ മാറ്റങ്ങളുമായി സ്‌പെയിന്‍ കളത്തിലിറങ്ങിയത്. സാവി, ജെറാഡ് പിക്വെ എന്നിവരെ കോച്ച് പുറത്തിരുത്തി. പക്ഷെ ഇതൊന്നും ചാമ്പ്യന്‍മാരെ രക്ഷിച്ചില്ല.1966ല്‍ നിലവിലെ ജേതാക്കളായ ബ്രസീലും, 2002ല്‍ ഫ്രാന്‍സും 2010ല്‍ ഇറ്റലിയും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായവരാണ്. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ സ്‌പെനിന്റെ പേരും ചേര്‍ക്കപ്പെട്ടിരിക്കുന്നത്.