Connect with us

Ongoing News

അള്‍ജീരിയക്കെതിരെ ബെല്‍ജിയത്തിന് 2-1ന്റെ ജയം

Published

|

Last Updated

ബെലോ ഹൊറിസോണ്ടെ: ഈ ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് കരുതപ്പെടുന്ന ബെല്‍ജിയം ആഫ്രക്കന്‍ കരുത്തരായ അള്‍ജീരിയയെ 2-1ന് തോല്‍പ്പിച്ചു. 23ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അള്‍ജീരിയയാണ് ലീഡ് നേടിയത്. അള്‍ജീരിയയുടെ സോഫിയാനെ ഫെഗൗലിയെ പെനാല്‍റ്റി ബോക്‌സില്‍ ഫൗള്‍ ചെയ്തതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്.

എന്നാല്‍ 66ാം മിനിറ്റില്‍ ബെല്‍ജിയം കോച്ച് മിഡ്ഫീല്‍ഡര്‍ മൗസാ ഡെംബെലെയെ തിരിച്ചുവിളിച്ച് പകരം മറയോനെ ഫെല്ലാനിയെ ഇറക്കി. കോച്ചിന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് 70ാം മിനിറ്റില്‍ ഫെല്ലാനി ബെല്‍ജിയത്തിനായി സമനില ഗോള്‍ നേടി.

സമനില ഗോള്‍ നേടിയതോടെ മല്‍സരത്തിലേക്ക് തിരിച്ചെത്തിയ ബെല്‍ജിയം പൊരുതിക്കളിച്ചു.80ാം മിനിറ്റില്‍ ഡ്രൈസ് മെര്‍റ്റന്‍സ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടി. ഗോള്‍ തിരിച്ചടിക്കാന്‍ അള്‍ജീരിയ കഠിനമായി പരിശ്രമിച്ചെങ്കിലും ഗോള്‍നേടാനായില്ല.