Connect with us

Kerala

നിയമസഭാ സമ്മേളനം നാളെ മുതല്‍

Published

|

Last Updated

തിരുവനന്തപുരം:നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും.ഈ നിയമസഭയുടെ പതിനൊന്നാം സമ്മേളനമാണിത്.വകുപ്പ് തിരിച്ചുള്ള ബജറ്റ് ചര്‍ച്ചയാണ് പ്രധാന അജണ്ട.ജൂലൈ പതിനൊന്നു വരെയാണ് സമ്മേളനം.
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനെതിരായ സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് പ്രഖ്യാപിക്കുന്ന പ്രമേയം നാളെ നിയമസഭ പാസാക്കും.പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനായിരിക്കും പ്രമേയം അവതരിപ്പിക്കുക.ചട്ടം 130 പ്രകാരമുളള ചര്‍ച്ചക്ക് ശേഷമായിരിക്കും പ്രമേയം പാസാക്കുക.
കഴിഞ്ഞ സമ്മേളനം വരെ പ്രതിപക്ഷത്തായിരുന്ന ആര്‍എസ്പി ഇത്തവണ ഭരണപക്ഷത്തായിരിക്കും.