Connect with us

Kerala

അന്യസംസ്ഥാന കുട്ടികള്‍: ഝാര്‍ഖണ്ഡില്‍ ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

റാഞ്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവവുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡില്‍ ഒരാള്‍ അറസ്റ്റിലായി. കുട്ടികളെ കേരളത്തിലെത്തിക്കുന്നതിന് മുഖ്യ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന അഹമ്മദ് ഷക്കീല്‍ എന്നയാളാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മുക്കം അനാഥാലയത്തിലേക്ക് നാന്നൂറോളം അന്യസംസ്ഥാന കുട്ടികളെ ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ വിലാസം ഉള്‍പ്പെടെ പല രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ദുരൂഹതക്ക് വഴിവെച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണത്തിനിറങ്ങിയത്.