Connect with us

International

സിറിയയില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു

Published

|

Last Updated

ഡമാസ്‌കസ്: സിറിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു.ആഭ്യന്തര കലാപം രൂക്ഷമായ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ്.
പ്രസിഡന്റ് ബശ്ശാറുല്‍ അസദ് തന്നെ മൂന്നാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.രണ്ട് പേരാണ് അസദിനെതിരെ മത്സരിക്കുന്നത്. മുന്‍മന്ത്രിയുംവ്യാപാരിയുമായ ഹസന്‍ അല്‍നൂരിയും അഭിഭാഷകനായ മഹെര്‍ ഹജ്ജറും.ഏഴു വര്‍ഷമാണ് ഭരണകാലയളവ്.2000ലും 2007ലും അസദ് മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

മൂന്ന് വര്‍ഷമായി രൂക്ഷമായ ആഭ്യന്തര കലാപം തുടരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.എന്നാല്‍ തെരഞ്ഞെടുപ്പ് വെറും പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Latest