പത്താം ക്ലാസുകാരിക്ക് പീഡനം; യുവാവ് അറസ്റ്റില്‍

Posted on: May 31, 2014 7:55 am | Last updated: May 31, 2014 at 7:55 am

ചേര്‍ത്തല: പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പാലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല മുനിസിപ്പല്‍ 17-ാം വാര്‍ഡില്‍ ആഞ്ഞിലിപ്പാലത്തിന് സമീപം നെയ്പ്പള്ളി വീട്ടില്‍ ജയരാജ് (20)ആണ് അറസ്റ്റിലായത്.
കെ എസ് ഇ ബി കരാര്‍ത്തൊഴിലാളിയാണ് പ്രതി. ചേര്‍ത്തല നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വശീകരിച്ച് വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിതായാണ് കേസ്. ബുധനാഴ്ച പെണ്‍കുട്ടിയെ കാണതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.. അന്നു രാത്രി കുറുപ്പംകുളങ്ങരയിലെ വാടക വീട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.