ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ഇന്ത്യയിലെത്തി

Posted on: May 30, 2014 9:24 pm | Last updated: May 30, 2014 at 9:24 pm

airbusന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ യാത്ര വിമാനങ്ങളിലൊന്നായ എയര്‍ ബസ് എ-380 ഇന്ത്യയിലെത്തി. സിംഗപ്പൂരില്‍ നിന്നെത്തിയ വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമായി ദിവസേന സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ രണ്ടു വിമാന സര്‍വീസുകളാണ് തുടങ്ങുന്നത്. 12 സ്യൂട്ടുകളിലും ബിസിനസ്, ഇക്കണോമിക് ക്ലാസുകളിലുമായി 477 സീറ്റാണ് എ 380 സൂപ്പര്‍ ജംബോ വിമാനത്തിലുള്ളത്. സിംഗപ്പൂരിലേക്ക് സ്വീറ്റിന് രണ്ട് ലക്ഷംരൂപ, ബിസിനസ് കഌസിന് 90,000രൂപ, ഇക്കോണമി ക്ലാസിന് 30,000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
വിമാനത്തിന്റെ ലാന്റിങ്ങും ടേക്ക് ഓഫുമെല്ലാം ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ യൂട്യൂബ് ചാനലില്‍ കാണിക്കുന്നുണ്ട്. ഇന്ത്യയിലിപ്പോള്‍ ന്യൂഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമേ ഇവ ഇറക്കാന്‍ സൗകര്യമുള്ളൂ. സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുപുറമെ, എമിറേറ്റ്‌സും ഇത്തരം വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.