സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ഡല്‍ഹി വിദ്യാര്‍ഥിക്ക് ദേശീയ റാങ്ക്‌

Posted on: May 30, 2014 1:04 am | Last updated: May 30, 2014 at 1:04 am

ന്യൂഡല്‍ഹി: സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഡല്‍ഹി വിദ്യാര്‍ഥിക്ക് ദേശീയ റാങ്ക്. ഡല്‍ഹിയിലെ സാര്‍ഥക് അഗര്‍വാളിനാണ് 99.6 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് ലഭിച്ചത്. താന്‍ ഏതെങ്കിലും വിഷയങ്ങള്‍ക്ക് ട്യൂഷന് പോയിരുന്നില്ലെന്നും പഠിക്കുന്ന സമയം വളരെ കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു താന്‍ ചെയ്തിരുന്നതെന്നും ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായ അഗര്‍വാള്‍ പറഞ്ഞു. മൊത്തം പരീക്ഷാ ഫലത്തില്‍ ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളുടെ വിജയശതമാനം 88.25 ശതമാനമാണ്. അതേസമയം ആണ്‍കുട്ടികളുടെ വിജയ ശതമാനം 78.27ല്‍ ഒതുങ്ങി. മൊത്തം വിജയ ശതമാനം 82.66 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 82.10 ശതമാനമായിരുന്നു. തിരുവനന്തപുരമാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം രേഖപ്പെടുത്തിയത്-94.26 ശതമാനം.