Connect with us

Malappuram

സംസ്ഥാന തല ഹജ്ജ് ക്യാമ്പിന് സമാപനം

Published

|

Last Updated

മലപ്പുറം: ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച സംസ്ഥാന തല ഹജ്ജ് ക്യാമ്പിന് പ്രാര്‍ത്ഥനാ ധന്യതയോടെ സമാപനമായി. പതിനായിരത്തോളം പേര്‍ ഒരു പകല്‍ മുഴുവന്‍ വിശുദ്ധതീര്‍ത്ഥാടനത്തിന്റെ അകപ്പൊരുളുകളിലൂടെ സഞ്ചരിച്ച വേദിയില്‍ പ്രായോഗിക പരിശീലനവും പ്രാര്‍ത്ഥനാ മജ്‌ലിസും ശ്രദ്ധേയമായി.
രാവിലെ എട്ടിന് അബൂബക്കര്‍ സഖാഫി അരീക്കോടിന്റെ സ്വാഗത ഭാഷണത്തോടെ തുടങ്ങിയ പരിപാടി വൈകുന്നേരം അഞ്ചിനാണ് അവസാനിച്ചത്. ഇബ്‌റാഹീം ബാഖവി മേല്‍മുറി ഹജ്ജ് അനുഷ്ഠാന കര്‍മങ്ങളെപ്പറ്റി ക്ലാസെടുത്തു. പ്രത്യേകം തയ്യാര്‍ ചെയ്ത കഅ്ബയുടെ മാതൃകയുടെ സഹായത്തോടെയുള്ള പ്രായോഗിക പരിശീലനം ഏറെ ഉപകാരപ്രദമായി.
സമാപന വേദിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ഥനയും സന്ദേശ പ്രഭാഷണവും നടത്തി. യാത്രയിലും വിശുദ്ധ ഭൂമിയിലും ജീവിതത്തലെമ്പാടും തുണയാവുക അല്ലാഹുവിനോടുള്ള തേട്ടവും അവന്റെ അനുഗ്രഹവുമാണെന്ന് ഖലീല്‍ തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.
ക്യാമ്പ് അംഗങ്ങളെ സ്വീകരിക്കാനും സൗകര്യവും സഹായവുമൊരുക്കാനുമുള്ള സന്നദ്ധ സേവകരുടെയും മഅ്ദിന്‍ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടു. മലപ്പുറത്തെയും പരിസരത്തെയും വീടുകളില്‍ നിന്ന് ഹാജിമാര്‍ക്കായി പലഹാരങ്ങള്‍ എത്തിയിരുന്നു. ക്യാമ്പിന്റെ ഉപഹാരമായുള്ള സൗജന്യ ഹജ്ജ് കിറ്റ് വിതരണവും നടന്നു.