പി സി ജോര്‍ജിനെതിരെ ആന്റോ ആന്റണി

Posted on: May 29, 2014 7:36 pm | Last updated: May 29, 2014 at 7:36 pm

PC_anto

തിരുവനന്തപുരം: വീട്ടിലേക്ക് ഓടിക്കയറുന്ന ഭ്രാന്തന്‍ പട്ടിയെപോലെയാണ് പിസി ജോര്‍ജെന്ന് ആന്റോ ആന്റണി. തന്നെ കൊല്ലാന്‍ വേണ്ടി പിസി ജോര്‍ജ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ ആളാണ് പിസി ജോര്‍ജെന്നും ആന്റോ ആന്റണി പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് പത്തനംതിട്ട എം.എല്‍. സര്‍ക്കാര്‍ ചീഫ് വിപ്പിനെതിരെ തിരിഞ്ഞത്.
പത്തനംതിട്ടയില്‍ തന്നെ തോല്‍പ്പിക്കാന്‍ എല്ലാ ശ്രമങ്ങളും പി.സി.ജോര്‍ജ്ജ് നടത്തി. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പി.സി ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളും തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും ആന്റോ ആന്റണി പറഞ്ഞു. പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ആന്റോ ആന്റണി 56,191 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തനിക്കെതിരെ മോശം പരാമര്‍ശനം നടത്തിയ ആന്റോ ആന്റണിക്ക് മാനസിക രോഗമാണെന്ന് പിസി ജോര്‍ജ് പറഞ്ഞു.