സൂറത്തില്‍ 17നില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; ആളപായമില്ല

Posted on: May 29, 2014 2:57 pm | Last updated: May 29, 2014 at 2:57 pm

surat_textile_godown_fire_360സൂറത്ത്: സൂറത്തിലെ 17 നില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ഓര്‍ക്കിഡ് കോംപ്ലക്‌സിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റയില്‍സ് ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. നിമിഷ നേരം കൊണ്ട് തീ മറ്റു മുറികളിലേക്കും പടര്‍ന്നു. അതേസമയം, ആളപായം ഉള്ളതായി റിപ്പോര്‍ട്ടുകളില്ല.

20ഓളം ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ ഒന്‍പത് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.