ഐപിഎല്‍: പഞ്ചാബിനെ തകര്‍ത്ത് കൊല്‍ക്കത്ത ഫൈനലില്‍

Posted on: May 28, 2014 8:06 pm | Last updated: May 29, 2014 at 12:34 am

Uthappa_Qualifier_PTIകൊല്‍ക്കത്ത: ഐപിഎല്ലിലെ ആദ്യ ക്വാളിഫെയര്‍ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 163 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളൂ. കൊല്‍ക്കത്തക്ക് വേണ്ടി റോബിന്‍ ഉത്തപ്പ 42ഉം യൂസുഫ് പത്താന്‍ 20 റണ്‍സും നേടി. പോയിന്റ് നിരയില്‍ ഏറ്റവും മുന്നിലുള്ള പഞ്ചാബിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇന്ന് നടക്കുന്ന മുബൈ- ചെന്നൈ മത്സരത്തിന്റെ വിജയികളോടായിരിക്കും പഞ്ചാബിന്റെ അടുത്ത മത്സരം.