ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും എ എ പി വിട്ടു

Posted on: May 24, 2014 5:00 pm | Last updated: May 24, 2014 at 5:00 pm
SHARE

captain-gopinath-shazia-ilmiന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാക്കളായ ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും പാര്‍ട്ടി വിട്ടു. നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. കെജരിവാളിനൊപ്പമുള്ള ചെറു സംഘമാണ് പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നതെന്നും ജനാധിപത്യമില്ലെന്നും ഷാസിയ ഇല്‍മി ആരോപിച്ചു.

ദേശീയതലത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ എ എ പിക്ക് സാധിച്ചുവെങ്കിലും ആഭ്യന്തര തലത്തില്‍ ജനാധിപത്യം സ്ഥാപിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായി ഷാസിയ കുറ്റപ്പെടുത്തി. ഗാസിയാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഷാസിയക്ക് കെട്ടിവച്ച തുക നഷ്ടപ്പെട്ടിരുന്നു. ആര്‍കെ പുരം നിയമസഭാ മണ്ഡലത്തില്‍ നിന്നു മത്സരിച്ചപ്പോഴും പരാജയമായിരന്നു ഫലം.

എയര്‍ ഡക്കാന്‍ വിമാനക്കമ്പനിയുടെ തലവനാണ് മലയാളിയായ ക്യാപ്റ്റന്‍ ഗോപിനാഥ്. കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.