Connect with us

Wayanad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 18 പേര്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു

Published

|

Last Updated

കല്‍പ്പറ്റ: വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 18 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ചികില്‍സാ സഹായ തുക അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതായി പട്ടികവര്‍ഗ്ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു.
ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പഞ്ചാരക്കൊല്ലി പിലാക്കാവ് അമ്പാളി വീട്ടില്‍ ലത്തീഫിന്റെ മകള്‍ ഷിഫ ഫാത്തിമക്ക് അമ്പതിനായിരം രൂപയും ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികില്‍സയില്‍ കഴിയുന്ന മൊതക്കര മൈലാടുമ്മല്‍ കെ പി കരുണാകരന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ വാങ്ങുന്നതിന് മുപ്പതിനായിരം രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു.
തലച്ചോറിന് വളര്‍ച്ചക്കുറവും സംസാരശേഷിയില്ലാത്തതിനും ചികില്‍സയിലുള്ള കല്ലോടി തെക്കേമല ചാക്കോയുടെ മകന്‍ ഷെബിന്‍, മാനന്തവാടി കല്ലിയേക്കല്‍ ജമീല, കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികില്‍സയിലുള്ള പയ്യംമ്പള്ളി പടമല പാറേക്കാട്ടില്‍ ഷിനോജ്, ക്യാന്‍സര്‍ രോഗബാധിതനായ ചെറുകാട്ടൂര്‍ പള്ളത്ത് മേരി ജോസഫ്, ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയിലുള്ള മൊതക്കര തട്ടാംപറമ്പില്‍ സൈമണ്‍, ഇരുകാലുകളും തളര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന കാട്ടിക്കുളം മുള്ളന്‍കൊല്ലി തോട്ടുങ്കല്‍ രാജുവിന്റെ മകന്‍ മിഥുന്‍രാജ്, ക്യാന്‍സര്‍ രോഗബാധിതനായ മാനന്തവാടി പുലമൊട്ടംകുന്ന് മുതുല നിവാസില്‍ രാമചന്ദ്രന്‍, കിഡ്‌നി സംബന്ധമായ അസുഖമുള്ള തോണിച്ചാല്‍ ആലക്കല്‍ ഷീന എന്നിവര്‍ക്ക് ഇരുപത്തിയയ്യായിരം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയിലുള്ള തരുവണ പൊരുന്നന്നൂര്‍ അണിയപ്രവന്‍ മൊയ്തു, ആമാശയ രോഗം ബാധിച്ച് ചികില്‍സയിലുള്ള തലപ്പുഴ വാളാട് കരിയാറ്റില്‍ പൗലോസ,് ക്യാന്‍സര്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ള മീനങ്ങാടി മുദ്രമൂല കണ്ടത്തുവീട്ടില്‍ കെ.ബാബു, വെണ്‍മണി കോലത്താന്‍വേലി ത്രേസ്യാമ എന്നിവര്‍ക്ക് ഇരുപതിനായിരം രൂപ വീതവും മരത്തില്‍നിന്ന് വീണ് കാലിന് പരിക്കേറ്റ പനവല്ലി പുളിമൂട്കുന്ന് എടാട്ട് ഹൗസില്‍ ശ്രീരാമകൃഷ്ണന്‍ നായര്‍, മാനസിക രോഗം ബാധിച്ച തവിഞ്ഞാല്‍ ഒഴക്കോടി മോളോത്ത് വിളമ്പുകണ്ടം കൈനികരയില്‍ സജിമോന്‍ എന്നിവര്‍ക്ക് പതിനായിരം രൂപ വീതവും നല്‍കും.

 

Latest