Connect with us

Ongoing News

എസ് എസ് എഫ് എജ്യു ഹെല്‍പ് പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

വളപട്ടണം: എസ് എസ് എഫ് എജ്യു ഹെല്‍പ് പദ്ധതിക്ക് തുടക്കമായി. വിദ്യ നുകര്‍ന്ന് ധന്യരാവാന്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാവുന്നതിനും നിരവധി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവുന്നതിനും വേണ്ടി എസ് എസ് എഫ് സംസ്ഥാനത്തെ ആറായിരം യൂനിറ്റുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി നിര്‍വഹിച്ചു. വളപട്ടണം സുബ്‌ലു സലാം മദ്‌റസാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. വളപട്ടണം ഖാസി സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി പ്രാര്‍ഥന നിര്‍വഹിച്ചു. അബ്ദുല്‍ റശീദ് സഖാഫി മെരുവമ്പായി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി പദ്ധതി വിശദീകരിച്ചു. സമീര്‍ മാസ്റ്റര്‍, സിറാജ് മാസ്റ്റര്‍ പ്രസംഗിച്ചു. സയ്യിദ് മശ്ഹൂര്‍ ഇമ്പിച്ചി കോയ , സയ്യിദ് ശാഫി, സയ്യിദ് മശ്ഹൂര്‍ ശിഹാബ്, ഹനീഫ് റഹ്മാനി, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുറഹ്മാന്‍ ഹാജി, എ പി ഹാരിസ്, കെ എല്‍ പി ഇബ്‌റാഹീംകുട്ടി ഹാജി, കെ എല്‍ ഉവൈസ്, സത്താര്‍, മുബശ്ശിര്‍ മുട്ടം സംബന്ധിച്ചു.

Latest