ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം മനസ്സില്‍ തട്ടുന്നതാണെന്ന് ശശി തരൂര്‍ എം പി. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തെക്കുറിച്ച് ട്വിററ്റിലാണ് തരൂര്‍ അഭിപ്രായപ്രകടനം നടത്തിയത്.
മോഡിയുടെ സമീപകാല നിലപാടുകള്‍ പ്രതീക്ഷ പകരുന്നതാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളാണ് ഉള്ളത്. അത് പ്രായോഗികമാക്കാന്‍ പ്രതിപക്ഷവും സഹകരിക്കണമെന്നും തരൂര്‍ ട്വിറ്റ് ചെയ്തു.