സംസ്ഥാനത്ത് 3.26 ലക്ഷം പ്ലസ്‌വണ്‍ സീറ്റുകള്‍

Posted on: May 14, 2014 6:00 am | Last updated: May 14, 2014 at 12:08 am

തിരുവനന്തപും: പ്ലസ്‌വണ്‍ പ്രവേശനത്തിന് സംസ്ഥാനത്ത് ഈ വര്‍ഷം നിലവിലുള്ളത് 3,26,980 സീറ്റുകള്‍. ഇവയില്‍ സര്‍ക്കാര്‍ മേഖലയില്‍ 1,35,294 സീറ്റുകളാണുള്ളത്. എയ്ഡഡ് സ്‌കൂളുകളില്‍ 1,38,456 സീറ്റുകളും റെസിഡന്‍ഷ്യല്‍, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 53,230 സീറ്റുകളുമാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ സയന്‍സ് ബാച്ചുകളില്‍ 61,911 സീറ്റുകളുള്ളപ്പോള്‍ എയ്ഡഡ് മേഖലയില്‍ ഇത് 75,889 സീറ്റുകളും അണ്‍ എയ്ഡഡ് മേഖയില്‍ 32,132 സീറ്റുകളുമാണ്. ഇതുള്‍പ്പെടെ സംസ്ഥാനത്ത് സയന്‍സ് ബാച്ചുകളില്‍ ആകെ 1,69,932 സീറ്റുകളാണ് നിലവിലുള്ളത്. ഹ്യൂമാനിറ്റീസില്‍ സര്‍ക്കാര്‍ മേഖലയിലെ സ്‌കൂളുകളിലെ 32,960ഉം എയ്ഡഡ് മേഖലയിലെ 26,640ഉം അണ്‍ എയ്ഡഡ് മേഖലയിലെ 6,138 ഉം സീറ്റുകള്‍ ഉള്‍പ്പെടെ ആകെയുള്ളത് 65,738 സീറ്റുകളാണ്. കൊമേഴ്‌സില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 40,423 സീറ്റുകളുള്ളപ്പോള്‍ എയ്ഡഡ് സ്‌കൂളുകളില്‍ 35,927 സീറ്റുകളുമുണ്ട്.