തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു

Posted on: May 10, 2014 3:10 pm | Last updated: May 11, 2014 at 11:15 am

suicideതിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബത്തെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കല്ലയം കിഴക്കേമുക്കോലക്കു സമീപം മനോഹരന്‍, ഭാര്യ മഹേശ്വരി, മക്കളായ സജു, ബിജു, ബിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തിന് ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചതിനെ തുടര്‍ന്ന് 15 കോടിയോളം രൂപയുടെ കടം മനോഹരന്‍ ആശാരിക്കുണ്ടായിരുന്നു.

40 ലക്ഷം രൂപ ഇവര്‍ ബ്ലേഡ് മാഫിയയോട് വാങ്ങിയിരുന്നതായി വാര്‍ഡ് മെമ്പര്‍ മോഴി നല്‍കി. തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കൃഷ്‌ണേന്ദു ബന്ധുവിന് എസ് എം എസ് അയച്ചിരുന്നു. വീട്ടിലെത്തിയ ബന്ധുവാണ് ഇവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.