മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് നടപടി തുടങ്ങി

Posted on: May 10, 2014 11:33 am | Last updated: May 14, 2014 at 1:17 pm

mullapperiyarചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് നടപടി തുടങ്ങി. അണക്കെട്ടില്‍ 142 അടി ജലനിരപ്പ് അടയാളപ്പെടുത്തി. സ്പിന്‍വേയില്‍ 13 ഷട്ടറുകള്‍ താഴ്ത്തി തമിഴ്‌നാട് പരിശോധന നടത്തി. സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തമിഴ്‌നാടിന്റെ നടപടി. നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാനായി തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നു.