Connect with us

National

സഹാറക്കെതിരെയുള്ള കേസില്‍ തനിക്കും കുടുബത്തിനും വലിയ സമ്മര്‍ദമുണ്ടായിരുന്നു: ജസ്റ്റിസ് രാധാകൃഷണന്‍

Published

|

Last Updated

ന്യൂഡല്‍ഹി; സഹാറ ഗ്രൂപ്പിനെതിരെയുള്ള കേസില്‍ തനിക്കും കുടുംബത്തിനുംമേല്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നതായി ജസ്റ്റിസ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. മലയാളി അഭിഭാഷകര്‍ നല്‍കിയ യാത്രയപ്പിലാണ് ജസ്റ്റിസ് രാധാകൃഷണന്‍ മനസ്സുതുറന്നത്. ഈ മാസം 15നാണ് കെ.എസ് രാധാകൃഷണന്‍ വിരമിക്കുന്നത്.
20,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ നടത്തിയ സഹാറ ഗ്രൂപ്പിനെതിരെ ശക്തമായ നടപടികള്‍ക്ക് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയാണ് കെ.എസ് രാധാകൃഷണന്‍. കോടതിയില്‍ ഹാജറാകാതിരുന്ന സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയെ അറസ്റ്റ് ചെയ്ത് ഹാജറാക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. പണംതിരിച്ചുനല്‍കുന്ന കാര്യത്തില്‍ കൃത്യമായ ഉറപ്പുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് സുബ്രതോറോയിയെ ജയിലിലടക്കുകയും ചെയ്തു.

നാലര വര്‍ഷത്തോളം സുപ്രീംകോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ച ജസ്റ്റിസ് രാധാകൃഷ്ണന്‍ ഏറെ സുപ്രധാനമായ നിരവധി വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുംകുളം കേസ്, ഭിന്നലിംഗ കേസ്, 2 ജി സ്‌പെട്രം കേസ് തുടങ്ങി നിരവധി സുപ്രധാന കേസുകള്‍ പരിഗണിച്ച് ജസ്റ്റിസ് രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ചാണ്.