പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ആയുധവുമായെത്തിയ യുവാവ് അറസ്റ്റില്‍

Posted on: May 8, 2014 5:46 am | Last updated: May 8, 2014 at 3:46 pm

പൂക്കോട്ടുംപാടം: പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ആയുധവുമായി എത്തിയ യുവാവിനെ പോലീസ് അറസറ്റ് ചെയ്തു.
ചന്തക്കുന്ന് സ്വദേശി പാലോട്ടില്‍ ഫാസിലാ(23)ണ് പോലീസ് അറസ്റ്റിലായത്. ചൊവ്വാഴ്ച മൊബൈല്‍ ഫോണ്‍ വില്‍പനയുമായി ബന്ധപ്പെട്ട് ഇ വിഭാഗങ്ങള്‍ തമ്മില്‍ പൂക്കോട്ടുംപാടം ടൗണിലുള്ള സംഘര്‍ഷത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിലെടുത്തിരുന്നു.
രാത്രി 8.30തൊടെ ഇരു കൂട്ടമായി ചര്‍ച്ച നടത്തുന്നതിനിയില്‍ ആയുധധാരിയായ ഒരാള്‍ സ്‌റ്റേഷന്‍ പരിസരത്ത് നില്‍ക്കുന്നതായി പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് യുവാവിനെ പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും 20 നീളവും മൂന്നിഞ്ചു വീതിയുമുള്ള വടിവാളും പിടിച്ചെടുത്തു. ആയുധ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൂക്കോട്ടുംപാടം എസ് ഐ. വി ബാബു രാജ് പറഞ്ഞു. നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഫാസിലിന്റെ പേരില്‍ കേസുകള്‍ നിലവിലുള്ളതായും സൂചനയുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയത് ഇയാളെ 14 ദിവസത്തേക്ക് റിമാഡ് ചെയ്തു. മാവോവാദി സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷാ ജാഗ്രതയുള്ള സ്‌റ്റേഷന്‍ പരിസരത്ത് ആയുധമായി യുവാവിനെ കണ്ട സംഭവത്തില്‍ ദുരൂഹയുള്ളതായി നാട്ടുകാര്‍ പറയുന്നു.
തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സായുധ സംഘം കാവല്‍ നില്‍ന്നതിനിടയിലാണ് യുവാവ് പിടിയിലാകുന്നത്. മാരകായുധം കൈവശം വെക്കുകയും ആക്രമണത്തിന് തയ്യാറായി സ്‌റ്റേഷന്‍ പരിസരത്ത് എത്തുകയും ചെയ്തുവെന്ന കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്.