ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഇനി പ്രവൃത്തി ദിനം ആഴ്ച്ചയില്‍ അഞ്ച് മാത്രം

Posted on: May 6, 2014 6:10 pm | Last updated: May 7, 2014 at 12:26 am

plus twoതിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളുടെ പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചുദിവസമായി ചുരുക്കി. പ്രവൃത്തി സമയം രാവിലെ 9 മുതല്‍ 4.30 വരെയായിരിക്കും. ഹയര്‍സെക്കണ്ടറി സ്‌കൂളുകളുടെ പ്രവൃത്തി ദിവസങ്ങള്‍ അഞ്ചാക്കണമെന്ന ഹയര്‍സെക്കഡറി വിദ്യാഭ്യാസ മേഖലയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലബ്ബ കമ്മീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.