ലളിത് മോഡി പ്രസിഡന്റ്; രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് സസ്‌പെന്‍ഷന്‍

Posted on: May 6, 2014 12:10 pm | Last updated: May 8, 2014 at 11:58 am

lalith modiന്യൂഡല്‍ഹി: രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ലളിത് മോഡി തിരഞ്ഞെടുക്കപ്പെട്ടു. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് കഴിഞ്ഞ നവംബര്‍ 20ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിച്ചത്. 33 അംഗങ്ങളില്‍ 25 അംഗങ്ങളുടെ വോട്ട് നേടിയാണ് ലളിത് മോഡി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ഐ പി എല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ലളിത് മോഡിയെ പ്രസിഡന്റായി തിരഞ്ഞെടുത്ത സാഹചര്യത്തില്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ ബി സി സി ഐ സസ്‌പെന്‍ഡ് ചെയ്തു.

ലളിത് മോഡി പ്രസിഡന്റാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഫലം പുറത്ത് വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബി സി സി ഐ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയ സുപ്രിം കോടതി ഈ മാസം ആറിന് വിധി പ്രഖ്യാപിക്കാന്‍ ഉത്തരവിടുകയായിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷമുള്ള രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ യോഗം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരും. ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന മോഡി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും യോഗത്തെ അഭിസംബോധന ചെയ്യുക.