വേദനിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ പ്രചോദനം നല്‍കി സാന്ത്വന സംഗമം

Posted on: May 4, 2014 1:29 pm | Last updated: May 4, 2014 at 1:29 pm

മുക്കം: രോഗം കൊണ്ടും ദുരിതം കൊണ്ടും നരകയാതനയനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതിന് യുവതയെ സജ്ജീകരിക്കാന്‍ എസ് വൈ എസ് മുക്കം സോണ്‍ കമ്മിറ്റി നടത്തിയ സാന്ത്വന സംഗമം ശ്രദ്ധേയമായി. സോണ്‍ പരിധിയിലെ 48 യൂനിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് വളണ്ടിയര്‍മാര്‍ക്കാണ് പരിശീലനവും മോട്ടിവേഷന്‍ ക്ലാസും നല്‍കിയത്.
മുക്കം ഫണ്‍ലാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് എം കെ സുല്‍ഫീക്കര്‍ സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ‘സാന്ത്വനത്തിന്റെ ഇസ്‌ലാമിക മാനം’ എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. കോഴിക്കോട് മിംസ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവികള്‍ പരശീലനത്തിന് നേതൃത്വം നല്‍കി. സി അബ്ദുല്‍ ഹമീദ് സഖാഫി, സി കെ ശമീര്‍ മാസ്റ്റര്‍, എം പി ബഷീര്‍ ഹാജി,എം അബ്ദുല്‍ മജീദ് മാസ്റ്റര്‍, എം കെ സുബൈര്‍ സഅദി പ്രസംഗിച്ചു.