Connect with us

Kerala

മുജാഹിദ് നേതാവ് എ പി അബ്ദൂുല്‍ ഖാദര്‍ മൗലവി നിര്യാതനായി

Published

|

Last Updated

മലപ്പുറം: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഖാദിര്‍ മൗലവി നിര്യാതനായി. 82 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. മയ്യിത്ത് മലപ്പുറം പത്തിപ്പിരിയത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകീട്ട് നാലരക്ക് പത്തപ്പിരിയം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

എടവണ്ണ പത്തപിരിയം സ്വദേശി പരേതനായ അടത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ മുസ്ലിയാരുടെയും കിളിയം കുന്നത്ത് ഫാത്തിമയുടെയും മകനാണ്. 71 മുതല്‍ 96 വരെ കെ.എന്‍.എം സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. പിന്നീട് 1996 മുതല്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ.എന്‍.എം മുഖപത്രമായ അല്‍-മനാറിന്‍െറ മുഖ്യപത്രാധിപര്‍, എടവണ്ണ ജാമിഅ നദ്വിയ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, കേരള ഹജ്ജ്കമ്മിറ്റിയംഗം, പാവിട്ടപ്പുറം അല്‍സബാഹ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുളിക്കല്‍ ജാമിഅ സലഫിയ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യണത്തെ തുടര്‍ന്ന് കെ എന്‍ എമ്മിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ഭാര്യ: ഒതായി കാരപ്പഞ്ചേരി ഹലീമ. മക്കള്‍: ആരിഫ് സെയ്ന്‍(അധ്യാപകന്‍, അരീക്കോട് സുല്ലമുസലാം കോളജ്), ജൗഹര്‍ സാദത്ത്(പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എടവണ്ണ ഓറിയന്‍റല്‍ ഹയര്‍ സെക്കസ്കൂള്‍), ബുഷ്റ ആമയൂര്‍, ലൈല, ഷുഹൂദ ചങ്ങരംകുളം. മരുമക്കള്‍: കെ.സി ഷാഹിന, ഇ.കെ.നുബ്ല, ഉമര്‍ മണ്ണിശ്ശേരി(ദമാം), എം.എം. അക്ബര്‍( ഡയറക്ടര്‍ നിച്ച് ഓഫ് ട്രൂത്ത്), ആഷിഖ് ചങ്ങരം കുളം.

Latest