കോഴിക്കോട് പി കെ എസ് രാജ അന്തരിച്ചു

Posted on: April 29, 2014 4:12 pm | Last updated: April 30, 2014 at 12:10 am

p k s rajaകോഴിക്കോട്: സാമൂതിരി പി കെ ചെറിയ അനുജന്‍ രാജ (ശ്രീ മാനവിക്രമന്‍ രാജ – 94) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വിദേശ സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ചെക്കോസ്‌ലോവാക്യയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്. പുതിയ കോവിലകത്ത് ശ്രീമാനവേദന്‍ രാജ (പി.കെ.എസ്. രാജ) 2013 മാര്‍ച്ചില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം ചുമതലയേറ്റെടുത്തത്.