കൊച്ചി മെട്രോ: കെ എം ആര്‍ എല്ലിന് നേരിട്ട് ഭൂമിയേറ്റെടുക്കാം

Posted on: April 29, 2014 1:59 pm | Last updated: April 30, 2014 at 12:10 am
SHARE

kochi metroതിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന് ആവശ്യമായ ഭൂമി നേരിട്ട് ഏറ്റെടുക്കാന്‍ ഉന്നതതല യോഗം കെ എം ആര്‍ എല്ലിന് അനുമതി നല്‍കി. എട്ട് ഹെക്ടര്‍ ഭൂമി വാങ്ങാം, വില കലക്ടറും എം ഡിയും ചേര്‍ന്ന് തീരുമാനിക്കും. വൈറ്റില പേട്ട റോഡ് വികസനത്തിന് 70 കോടി അനുവദിക്കും. പച്ചാളം മേല്‍പാലം, ഇടപ്പള്ളി ഫ്‌ളൈ ഓവര്‍ തടസം നീക്കാന്‍ ബുധനാഴ്ച യോഗം ചേരാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ കെ എം ആര്‍ എല്‍, ഡി എം ആര്‍ സി ഉദ്യോഗസ്ഥര്‍ക്കുപുറമെ ധനവകുപ്പ്, റവന്യൂ, പൊതുമരാമത്ത്, കെ എസ് ഇ ബി, ജല അതോറിറ്റി, കൊച്ചി നഗരസഭ, ജി സി ഡി എ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.